സർക്കാരിനെതിരെ തുറന്നടിച്ച് പ്രേംകുമാർ
തിരുവനന്തപുരം : ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയ സംഭവത്തിൽ അസംതൃപ്തി പരസ്യമാക്കി നടൻ പ്രേംകുമാർ. തന്നെ എന്തിനാണ് മാറ്റിയതെന്ന് ഔദ്യോഗികമായി അറിയിച്ചില്ല. തുടർ ഭരണത്തിനു എതിരായി സാഹിത്യ അക്കാദമി ചെയർമാൻ കവി സച്ചിദാനന്ദൻ നടത്തിയ പ്രസ്താവനയെ കുറിച്ചുള്ള മാധ്യ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്നെ മാറ്റിയ വിവരം
അറിഞ്ഞത് മാധ്യമങ്ങളിൽ നിന്നാണ്. ഇതേക്കുറിച്ച് സർക്കാറിലെ ആരും തന്നോട് സംസാരിച്ചിട്ടില്ല. സച്ചിദാനന്ദനോടുള്ള സമീപനമല്ല എന്നോട്, സര്‍ക്കാര്‍ ഇരട്ട നീതി കാണിച്ചതായി പ്രേം കുമാർ പരിഭവം പറഞ്ഞു. ആശാ സമരം ഒത്തുതീർപ്പാക്കണമെന്ന പ്രേംകുമാറിന്റെ പ്രസ്താവനയാണ് എൽഡിഎഫിനെ ചൊടിപ്പിച്ചത്. തുടർന്ന് റസൂൽ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയർമാനായി സർക്കാരി നിയമിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍