വടക്കുകിഴക്കൻ മേഖല ഇന്ത്യയുടെ അഷ്ടലക്ഷ്മിയാണെന്ന് പ്രധാനമന്ത്രി
ഗുവാഹത്തി : അസം ഉൾപ്പെടുന്ന വടക്കുകിഴക്കൻ മേഖല ഇന്ത്യയുടെ അഷ്ടലക്ഷ്മിയാ ണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുവാഹത്തിയിൽ ബി ജെ പി സംഘടിപ്പിച്ച ബൂത്ത് വിജയ് സങ്കൽപ്പ് സഭയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വടക്കുകിഴക്കൻ മേഖലയിലെ ആദ്യ എമർജൻസി ലാൻഡിങ് സൗകര്യ ത്തിൽ സി-130 ജെ വിമാനത്തിൽ പ്രധാനമന്ത്രി പറന്നിറങ്ങി. 40 ടൺ വരെയുള്ള യുദ്ധവിമാനങ്ങളെയും 74 ടൺ ഭാരമുള്ള വലിയ വിമാനങ്ങ ളെയും വഹിക്കാനുള്ള ശേഷി എമർജൻസി ലാൻഡിങ് സൗകര്യത്തി നുണ്ട്. തുടർന്ന് ഗുവാഹാട്ടിയെയും നോർത്ത് ഗുവാഹാട്ടിയെയും ബന്ധിപ്പിക്കുന്ന ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള പാലം അദ്ദേഹം രാഷ്ട്രത്തിന് സമർപ്പിച്ചു. 5,450 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍