വീട്ടമ്മയുടെ ആത്മഹത്യ: പലിശക്കെണി കാരണം
തൃശൂർ : പലിശക്കെണി കാരണം ഒരു ജീവൻ കൂടി ഇല്ലാതായി. ഗുരുവായൂർ
ഇരിങ്ങപ്പുറം പുതുവീട്ടിൽ ജുമൈല (50) തീകൊളുത്തി മരിച്ചത് പലിശക്കാരുടെ ഭീഷണിയെ തുടർന്നാണ് എന്നതാണു പുറത്തു വരുന്ന വിവരങ്ങൾ. ഒരു വർഷം മുൻപ് ജുമൈല 50,000 രൂപ പലിശക്ക് വാങ്ങിയിരുന്നു. എട്ട് മാസം 10,000 രൂപ വീതം പലിശ നൽകിയിട്ടും ഭീഷണി തുടര്‍ന്നതായാണു പരാതി. പലിശക്ക് പണം നൽകിയവരിൽ നിന്നുള്ള ഭീഷണി സഹിക്കവയ്യാതെയാണ് വീട്ടമ്മ കടും കൈ ചെയ്തതെന്ന് കുടുംബം പറയുന്നു. വീടിനു പുറകിലെ പറമ്പിലാണ് ജുമൈലയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്.
പലിശയ്ക്ക് പണം വാങ്ങിയവരിൽ നിന്നും ഭീഷണി ഉണ്ടായിരുന്നതായി പറയുന്ന ജുമൈലയുടെ ശബ്ദ സന്ദേശവും പുറത്തുവന്നിട്ടുണ്ട്. പലിശയിനത്തിൽ മാത്രമായി മാസം 10,000 രൂപ വീതം 8 മാസത്തോളം നൽകിയെങ്കിലും രണ്ടുമാസത്തോളം പണം നൽകാൻ സാധിച്ചില്ല. ഇതേത്തുടർന്ന് പലിശക്കാരി ഭീഷണിപ്പെടുത്തിയിരുന്നതായി എഴുതിയ കുറിപ്പും ലഭിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍