Responsive Ad

കാട്ടുപന്നി ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ഒരു മരണം


കണ്ണൂർ : കാട്ടുപന്നിയുടെ പരാക്രമത്തിൽ ഒരാൾക്ക് കൂടി ജീവൻ നഷ്ടപ്പെട്ടു. 
കണ്ണൂർ കതിരൂരിനടുത്ത്  മൂന്നാം മൈലിൽ പുലർച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ്
 മത്സ്യകച്ചവടക്കാരനായ  കൂത്തുപറമ്പ് നരവൂർ സ്വദേശി എൻ.പ്രദീപനാണ് മരിച്ചത്.
തലശ്ശേരി മാർക്കറ്റിൽ നിന്നും  ഓട്ടോയിൽ   മത്സ്യവുമായി പോകുന്നതിനിടെ പന്നി കുറുകേ  ചാടിയപ്പോഴാണ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടതെന്ന് പോലീസ് അറിയിച്ചു. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍