Responsive Ad

സ്ഥാനാർത്ഥി തോറ്റതിന് പിന്നാലെ പണം തിരിച്ചു വാങ്ങാൻ ഭാര്യ



ഹൈദരാബാദ് : സ്ഥാനാർത്ഥി തോറ്റതിന് പിന്നാലെ വോട്ടർമാരിൽ നിന്നും പണം തിരിച്ചു വാങ്ങാൻ ഭാര്യ എത്തി. 
തെലങ്കാന മുനിസിപ്പൽ തെരഞ്ഞെടുപ്പിന് പിന്നാലെ വോട്ടർമാരെ ഭീഷണിപ്പെടുത്തി പണം തിരികെ വാങ്ങുന്ന പരാജയപ്പെട്ട ബിജെപി സ്ഥാനാർത്ഥിയുടെ ഭാര്യയുടെ ദൃശ്യങ്ങളാണ പുറത്തു വന്നത്.
 മാധ്യമ പ്രവർത്തകയായ രേവതി പങ്കുവെച്ച വീഡിയോയിൽ  വോട്ടർ പട്ടികയുമായി എത്തുന്ന രൂപ ഒരു വയോധികയോട് തന്റെ ഭർത്താവിനാണ് വോട്ട് ചെയ്ത‌തെന്ന് ദൈവനാമത്തിൽ സത്യം ചെയ്യാൻ ആവശ്യപ്പെടുന്നത് കാണാം. ബിജെപിക്ക് വോട്ട് ചെയ്തില്ലെന്ന് വയോധിക സമ്മതിച്ചതോടെ, വോട്ട് പിടിക്കാൻ നൽകിയ 3,000 രൂപ അവർ തിരികെ വാങ്ങി. "ഒന്നുകിൽ എനിക്ക് വോട്ട് ചെയ്തെന്ന് സത്യം ചെയ്യുക, അല്ലെങ്കിൽ പണം തിരികെ നൽകുക" എന്ന് രൂപ വീഡിയോയിൽ പറയുന്നത് കേൾക്കാം. 
പണം വാങ്ങിയ ശേഷം തൻ്റെ കൈവശമുള്ള രജിസ്റ്ററിൽ ഇവർ അത് രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തെലങ്കാനയിൽ കനത്ത പരാജയമാണ് ഉണ്ടായത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍